തിരഞ്ഞെടുപ്പിൽ ഹരിതചട്ടം;പ്രചരണ പോസ്റ്റർ പുറത്തിറക്കി


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്വീപ് വി.ഐ.പി ക്യാമ്പയിന്‍, ഹരിതചട്ടം എന്നിവയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും സ്വീപ്പും തയ്യാറാക്കിയ പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടവകാശത്തെക്കുറിച്ചുള്ള പ്രാധാന്യം അറിയിക്കാനും, ഏവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തോരണങ്ങളും മറ്റും പ്രകൃതിസൗഹൃദ ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുകയും, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പിസിബി അംഗീകാരമുള്ളതെന്ന് ഉറപ്പാക്കി ഹരിതചട്ടം പൂര്‍ണമായും പാലിക്കണം എന്നാണ് ശുചിത്വ മിഷന്‍ ക്യാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ കോളജുകള്‍, കോളനികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, സ്വീപ് നോഡല്‍ ഓഫീസറും ഡി ആര്‍ ഡി എ പ്രൊജക്റ്റ് ഡയറക്ടറുമായ ടി ജി അഭിജിത്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments