വേലൂപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ ഓര്‍മ്മതിരുനാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച തീര്‍ത്ഥാടന പദയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 7ന് അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര 10 മണിക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. പുതുക്കാട് ഫൊറോന വികാരി പോള്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10.30ന് ഫാ. തോമസ് ഊക്കന്‍ കാര്‍മികനായ ആഘോഷമായ പാട്ടുകുര്‍ബാന നടക്കും. ഫാ. ജോജു പനയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടർന്ന് ശ്രാദ്ധ ഊട്ടുസദ്യ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ഡേവീസ് ചെറയത്ത്. കൈക്കാരന്‍ ജോഷി ചിറ്റടി, ജോയിന്റ് കണ്‍വീനര്‍ പോളി കണ്ണംകുടം, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് നടുവില്‍പീടിക എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments