ജനങ്ങൾ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും;നല്ല വിജയപ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി


സുരേഷ്ഗോപി വിജയിച്ചാൽ തൃശൂരിന് കേന്ദ്രമന്ത്രിയെന്ന ബി.ജെ.പി പ്രചരണത്തെ തള്ളി സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. തൃശൂരിൽ മാത്രമല്ല, കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ പണിയെടുക്കണമെന്ന് സുരേഷ്ഗോപി പറഞ്ഞു.
തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ്ഗോപി. തൃശൂരിനൊരു കേന്ദ്രമന്ത്രിയെ കിട്ടുമോ എന്ന ചോദ്യത്തിനോടായിരുന്നു പ്രതികരണം.  തെരഞ്ഞെടുപ്പ് അതിനല്ലല്ലോ നടക്കുന്നത്. ‘ആദ്യം നിങ്ങൾ ജനപ്രതിനിധിയെ തീരുമാനിക്കൂ..അതിന് ശേഷം പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. 400 ഓളം പേർ ജയിച്ച് എം.പിയായെത്തുന്നുണ്ട്. അതിൽ 73 പേർക്ക് മാത്രമാണ് സാധ്യത. ബി.ജെ.പി കേരളത്തിൽ ജയിക്കണം, എന്തിന് തൃശൂർ മാത്രമാക്കണം.. ജനങ്ങൾ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും. നല്ല വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ മോദി സർക്കാരിന്റെ ഭരണം വേണമെന്ന് പറയുന്നതിന് തനിക്ക് ഒരു നൂറ് കാരണമെങ്കിലും പറയാനുണ്ട്. ബി.ജെ.പിക്കാരനല്ലാതെയും, കേരളത്തിലെ പൗരനെന്ന നിലയിലും മോദിയുടെ ഇടപെടൽ വേണമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. നേരത്തെ ഭാരത് വികസന സങ്കൽപ്പ് യാത്ര തടഞ്ഞ സർക്കാരാണ് ഇവിടെയുള്ളത്. ഇത് പറയാതിരിക്കാനാണ് തനിക്കെതിരെയുള്ള ആരോപണങ്ങളുയർത്തുന്നത്. മോദി സർക്കാരിന്റെ വികസനം പറയുക മാത്രമാണ് തന്റെ ഉദ്ദേശ്യം. കിരീട സമർപ്പണം  തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു. അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ​ഗോപി ചോദിച്ചു. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും താനില്ല. അതെന്റെ ഹൃദയനേർച്ചയാണ്, കുടുംബത്തിന്റെ നേർച്ചയാണ്. എന്റെ ത്രാണിക്കനുസരിച്ച് ഞാൻ അത് ചെയ്തിട്ടുണ്ട്. ഏതൊരു വിശ്വാസിയും ചെയ്യുന്നത് പോലെ തന്നെയാണ് ചെയ്തത്. അത് വികാരിയച്ചനോട് പറഞ്ഞിട്ടുണ്ട് എന്നതാണ് കൂടുതലായി ചെയ്തത്. പറഞ്ഞതിനും മേലെ ചെയ്യാൻ സാധിച്ചുവെന്നത്  മാതാവിനറിയാം.സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് വർഷം കൂടി സിനിമ ചെയ്യണം.ആ പണത്തിന് വേണ്ടി എന്റെ കുടുംബം കാത്തിരിപ്പുണ്ട്.അല്ലാതെയും മറ്റ്  ചിലർ കാത്തിരിപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.  തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

Post a Comment

0 Comments