കേരളത്തില് നടത്താന് പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാര്ഥികളില് അവബോധം ഉണ്ടാക്കുന്നതിന് സ്‌കില് സെന്ററിന്റെ നേതൃത്വത്തില് സൗജന്യ പരിശീലനവും മാര്ഗനിര്ദേശവും നല്കുന്നു. നഴ്സിംഗ് കൗണ്സിലിന്റെ നിര്ദ്ദേശാനുസരണം അടുത്ത അധ്യയനവര്ഷം മുതല് പ്രവേശനം പൂര്ണമായും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില് ആയിരിക്കും. താല്പ്പര്യമുള്ളവര് 8971118967 നമ്പറില് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുകയോ skillcentre@rediffmail.com മെയിലില് ആവശ്യപ്പെടുകയോ ചെയ്താല് പരിശീലനത്തിനുള്ള നിര്ദിഷ്ട അപേക്ഷയുടെ ലിങ്ക് അയക്കും. അവസാന തിയതി മാര്ച്ച് 30. ഓണ്ലൈനായും നേരിട്ടും മാര്ഗനിര്ദ്ദേശക ക്യാമ്പ് സംഘടിപ്പിക്കും. അപേക്ഷ ഫീസ് നല്കേണ്ടതില്ല.
ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് ഇന്ന് (മാര്‍ച്ച് 12) മുതല്‍
അഗ്‌നിവീര്‍ അടക്കമുള്ള ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഇന്ന് (മാര്‍ച്ച് 12) മുതല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാര്‍ച്ച് 12ന്- തലപ്പള്ളി, 13- ചാവക്കാട്, 14- കൊടുങ്ങലൂര്‍, 15- മുകുന്ദപുരം, 16- ചാലക്കുടി, 17- തൃശൂര്‍, 18- കുന്നംകുളം എന്നീ താലൂക്കുകളില്‍ സജ്ജമാക്കുന്ന സഹായകേന്ദ്രം മുഖേന യുവജനങ്ങള്‍ക്ക് ആര്‍മി റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ ഫീസ് അല്ലാതെ അധികതുക അപേക്ഷകരില്‍ നിന്ന് ഈടാക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9868937887, 0495 2382953. ഇ-മെയില്‍ - arocalicut67@gmail.com
ടെന്ഡര്/ലേലം
ചാവക്കാട് താലൂക്കാശുപത്രിയില് കാഷ്വാല്റ്റി കോംപ്ലക്‌സ് നിര്മിക്കുന്നതിന് പഴയ കെട്ടിടങ്ങള് പൊളിച്ച് അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിന് മാര്ച്ച് 20ന് ഉച്ചയ്ക്ക് 12.30ന് ടെന്ഡര്/ ലേലം നടത്തും. നിരതദ്രവ്യം 29000 രൂപ. മാര്ച്ച് 19ന് വൈകിട്ട് മൂന്നുവരെ ടെന്ഡര് സമര്പ്പിക്കാം. ഫോണ്: 0487 2501110, 2507310.
സോഷ്യല് വര്ക്കര് ഇന്റര്വ്യൂ
തൃശൂര് ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര് വ്യവസ്ഥയില് ഒരു വര്ഷത്തേക്ക് സോഷ്യല് വര്ക്കര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത - സോഷ്യല് വര്ക്കില് അംഗീകൃത സര്വകലാശാലയില് നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം, സര്ട്ടിഫൈഡ് കൗണ്സിലിംഗ് കോഴ്‌സ് പാസായവര്ക്ക് മുന്ഗണന. സര്ക്കാര്/സര്ക്കാരിതര സ്ഥാപനങ്ങളില് സോഷ്യല് വര്ക്കര് തസ്തികയില് രണ്ട് വര്ഷത്തില് കുറയാത്ത പ്രവര്ത്തി പരിചയം ഉണ്ടാകണം. സാമൂഹ്യനീതി വകുപ്പില് വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില് ജോലി ചെയ്ത് പരിചയമുള്ളവര്ക്ക് മുന്ഗണന. പ്രായപരിധി 25 --45 വയസ്. താല്പര്യമുള്ളവര് മാര്ച്ച് 18ന് രാവിലെ 11ന് സ്ഥാപനത്തില് നടക്കുന്ന ഇന്റര്വ്യൂവിന് ബന്ധപ്പെട്ട എല്ലാ രേഖകളുടെയുടെയും അസലും പകര്പ്പുമായി പങ്കെടുക്കണം. ഫോണ്: 0487 2693734.
0 Comments