ആറ്റപ്പിള്ളി പാലത്തിലേക്ക് കടക്കുന്ന അപ്രോച്ച് റോഡിൽ രണ്ട് പ്രാവശ്യം രൂപപ്പെട്ട കുഴി പരിഹരിക്കാൻ രൂപരേഖയായി. പ്രശ്നപരിഹാരത്തിനായുള്ള നിർമിതികളുടെ ഡിസൈൻ വർക്കുകൾക്കും ഡ്രോയിങ്ങിനുമാണ് അംഗീകാരമായത്. ഇതോടെ ആറ്റപ്പിള്ളിപാലം പണിയുമായുള്ള എല്ലാ ജോലികളും പൂർത്തിയാക്കാനാണ് ശ്രമമെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ചിമ്മിനിഡാം പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ജ്യോതിയുടെ നേതൃത്വത്തിൽ അവസാനഘട്ട അളവെടുക്കലുകളും നടത്തി. അപ്രോച്ച് റോഡ് സുരക്ഷിതമായി നിലനിർത്തി സ്ലാബ് ഇടും. പാലത്തിന് താഴെ നിന്ന് മണ്ണും മണലും ഒലിച്ച് പോകുന്നത് തടയാൻ പാലത്തിന് താഴെയും മുകളിലും 26 മീറ്റർ എപ്രൺ നിർമിക്കും.
ആറ്റപ്പിള്ളി പാലത്തിലെ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരമാകുമെന്നും അധികം വൈകാതെ എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിന് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
0 Comments