ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി


ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. 17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 102 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19 വെള്ളിയാഴ്ച ആണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്-39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്-5, അസം -5, മഹാരാഷ്ട്ര-5, ബിഹാർ-4, പശ്ചിമ ബംഗാൾ-3, അരുണാചൽ പ്രദേശ്-2, മണിപ്പൂർ-2, മേഘാലയ-2, ഛത്തീസ്ഗഡ്-1, മിസോറാം-1, നാഗലാൻഡ്-1, സിക്കിം-1, ആന്തമാൻ നിക്കോബാർ ദ്വീപ്സ്-1, ജമ്മു കശ്മീർ-1, ലക്ഷദ്വീപ് -1, പുതുച്ചേരി-1 എന്നിവയാണ് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുന്ന സംസ്ഥാനങ്ങൾ. മാർച്ച് 16നാണ് ലോക്സഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിന്.

Post a Comment

0 Comments