വരന്തരപ്പിള്ളി ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാമജപഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശിവരാത്രി ദിവസം വൈകിട്ട് അഞ്ചിന് നാമജപഘോഷയാത്ര ദേശപ്രദക്ഷിണം നടത്തി ക്ഷേത്രത്തിൽ എത്തിച്ചേരും.രാത്രിയിൽ ശ്രീകണ്ഠേശ്വരം മാതൃസമിതിയുടെ വിവിധ കലാപരിപാടികളും ഭജനയും നടക്കും.
9 ന് പുലർച്ചെ 3 മണി മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ മാർച്ച് 15ന് നടക്കുന്ന ഷഷ്ഠി മഹോത്സവത്തിൽ നാല് ദേശങ്ങൾ ഉൾപ്പടെ അഞ്ച് സെറ്റ് കാവടിയാട്ടം നടക്കും.രാവിലെ 8.30 മുതൽ ക്ഷേത്ര സെറ്റിൻ്റെ കാവടിയാട്ടവും, ഉച്ചക്ക് ഒരു മണി മുതൽ 2 വരെ ദേശക്കാരുടെ കാവടിയാട്ടവും ക്ഷേത്രാങ്കണത്തിൽ നടക്കും.ക്ഷേത്രയോഗം ട്രസ്റ്റ് ഭാരവാഹികളായ ഡോ.എം.ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ പാലയ്ക്കൽ, ശശിധരൻ പള്ളിപ്പുറത്ത്, ശശികുമാർ ചന്ദ്രഗീതം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments