അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കല്ലൂർ ആലേങ്ങാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കൂർ ഭരത പുളിക്കൽ വീട്ടിൽ  ചന്ദ്രൻ്റെ മകൻ 44 വയസുള്ള രാജു ആണ് മരിച്ചത്.
2023 ഡിസംബർ 23 ന് ആലേങ്ങാട്  വെച്ചായിരുന്നു അപകടം. കാറിന് പുറകിൽ രാജു സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്ന് മാസത്തോളമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കുരിയച്ചിറ ശാന്തിമന്ദിരം ശ്മശാനത്തിൽ. ഭാര്യ ദിവ്യ. നിവേദ്യ, നിരഞ്ജന, നിരഞ്ജൻ എന്നിവർ മക്കളാണ്.

Post a Comment

0 Comments