ചെങ്ങാലൂര്‍
ചിറയങ്ങാട്ടുപാടത്ത് രണ്ടാം വിളയായി ഇറക്കിയ കറുത്ത നവര കൃഷിയുടെ വിളവെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയുടെ 'ഈ ചേറില്‍ നിന്നാണ് നമ്മുടെ ചോറ്' എന്ന ക്യാംപെയ്‌ന്റെ ഭാഗമായിട്ടായിരുന്നു കൃഷി. ഒരുപ്പൂ നിലങ്ങളായി മാറിക്കഴിഞ്ഞ പ്രദേശങ്ങളെ ഇരുപ്പൂ, മുപ്പൂ കൃഷി സാധ്യതകളിലേക്കും ഭക്ഷ്യവിള വൈവിധ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് നവര നെല്‍കൃഷി ആരംഭിച്ചത്. പാലക്കാട് കണ്ണാടിയില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫിസര്‍ കവിത നിര്‍വഹിച്ചു. കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ.എസ്.സുരേന്ദ്രന്‍ അധ്യക്ഷനായി.
പരിഷത്ത് മേഖലാ സക്രട്ടറി ടി.എം.ശിഖാമണി, ചക്കി കുട്ടി വേലായുധന്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments