ശാസ്താംപൂവ്വം കാട്ടിൽ മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം കോളനിയിൽ സംസ്കരിച്ചു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് സംസ്കാരം നടന്നത്. കാടർ വീട്ടിൽ രാജശേഖരൻ്റെ മകൻ 8 വയസുള്ള അരുൺ, കാടർ വീട്ടിൽ സുബ്രൻ്റ മകൻ 15 വയസുള്ള സജികുട്ടൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മന്ത്രി കെ.രാജൻ,കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ, ജില്ലാ പൊലീസ് സൂപ്രണ്ട് നവനീത് ശർമ, ചാലക്കുടി ഡിവൈഎസ്പി
ആർ. അശോകൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ
അന്തിമോചാരം അർപ്പിച്ചു.
0 Comments