ഡീക്കന്‍ നെല്‍സന്‍ കളപ്പുരയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ബുധനാഴ്ച


മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിന്‍ ദേവാലയത്തില്‍ ഡീക്കന്‍ നെല്‍സന്‍ കളപ്പുരയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യ ബലിയര്‍പ്പണവും ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 ന് നടക്കുമെന്ന് ഇടവക അധികൃതര്‍ പുതുക്കാട്  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് പൗരോഹിത്യ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മകനാകും. തുടര്‍ന്ന് നടക്കുന്ന അനുമോദനയോഗം അതിരൂപത വികാരി ജനറാൾ മോൺ ജോസ് കോനിക്കര ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.ആര്‍. ജോഷി
വികാരി ഫാ.ജെയ്‌സണ്‍ പുന്നശ്ശേരി, കൈക്കാരൻ ജേക്കബ് പൊഴോലിപ്പറമ്പില്‍, ഡേവീസ് പൊറത്തൂക്കാരൻ  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments