വരന്തരപ്പിള്ളി സിജെഎം അസംപ്ഷൻ സ്കൂളിൽ സൈക്കോ മെട്രിക് അഭിരുചി പരീക്ഷ നടത്തി


വരന്തരപ്പിള്ളി സിജെഎം അസംപ്ഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ സൈക്കോ മെട്രിക് അഭിരുചി പരീക്ഷ നടത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരീക്ഷ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജെയ്സൻ കൂനംപ്ലാക്കൽ നിർവ്വഹിച്ചു. സ്വന്തം കഴിവുകൾ സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ ആരായി തീരണമെന്ന് മനസിലാക്കി കൊടുക്കുന്ന പരീക്ഷയാണിത്.കൊടകര ബിആർസിയുടെ നേതൃത്വത്തിൽ എസ്എസ്കെയും അസാപും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.പിടിഎ പ്രസിഡൻ്റ് പി.സി.ജോസ് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപകൻ ജോവൽ വി.ജോസഫ്, ഫെൽമി ജോൺ, പി.എൽ.ഷിജു, സിസ്റ്റർ ഷൈനി ജോസഫ്, ബീന കുര്യാക്കോസ്, എ.എ.ആനി, മിനി തെക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments