പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി


എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ ​ഗ്രേസ് മാർക്ക് മാനദണ്ഡം പുതുക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി.ഒരേ നേട്ടത്തിന് എസ്എസ്എൽസി പരീക്ഷയിൽ ​ഗ്രേസ് മാർക്കും ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റും നൽകുന്ന രീതി ഇതോടെ അവസാനിക്കും. സ്കൂൾ കലോത്സവം. ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ​ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനക്കാർക്ക് 14 മാർക്കും ലഭിക്കും.സ്​​പെ​ഷ​ൽ സ്​​കൂ​ൾ ക​ലോ​ത്സ​വത്തിൽ പങ്കെടുത്ത് എ ​ഗ്രേ​ഡ്​ നേടുന്നവർക്ക് 25 മാർക്കും, ബി. ​ഗ്രേ​ഡ് നേടുന്നവർക്ക് 20 മാർക്കും, സി ​ഗ്രേ​ഡുക്കാർക്ക് 15 മാർക്കും ലഭിക്കും. ജൂനിയർ റെഡ്ക്രോസിന് 10 മാർക്കും സ്റ്റുഡ‍ന്റ് പൊലീസ് കേഡറ്റിന് 20 മാർക്കും ലഭിക്കും. സംസ്ഥാന ബാലശാസ്ത്ര കോൺ​ഗ്രസിൽ പങ്കെടുത്ത് എ ​ഗ്രേഡ് നേടുന്നവർക്ക് 20 മാർക്ക്, ബി ​ഗ്രേഡിന് 15 മാർ‌ക്കും സി ​ഗ്രേഡിന് 10 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺ​ഗ്രസിന് 25 മാർക്കാണ് ലഭിക്കുന്നത്.സ്​​കൗ​ട്​​സ്​ ആ​ൻ​ഡ്​​ ഗൈ​ഡ്​​സ്​ 80 ശ​ത​മാ​നം ഹാ​ജ​ർ സ​ഹി​ത​മു​ള്ള പ​ങ്കാ​ളി​ത്തത്തിന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തലത്തിൽ 25 മാർക്കും, ഹൈ​സ്​​കൂ​ൾ തലത്തിൽ 18 മാർക്കും ​ഗ്രേസ് മാർക്കായി ലഭിക്കും. രാ​ജ്യ​പു​ര​സ്​​കാ​ർ/​ചീ​ഫ്​ മി​നി​സ്​​റ്റ​ർ ഷീ​ൽ​ഡിന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റിയിൽ 40 മാർക്കും, ഹൈ​സ്​​കൂ​ളിൽ 20 മാർക്കും ലഭിക്കും. രാ​ഷ്​​ട്ര​പ​തി സ്​​കൗ​ട്​​സ്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി-50, രാ​ഷ്​​ട്ര​പ​തി അ​വാ​ർ​ഡ്​ ഹൈ​സ്​​കൂ​ൾ -25. എ​ൻഎ​സ്എ​സ്​ റി​പ്പ​ബ്ലി​ക്​ ഡേ ​ക്യാ​മ്പ്​ -40. എ​ൻഎ​സ്എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ -20 എന്നിങ്ങനെയും ലഭിക്കും.ലിറ്റിൽ കൈറ്റസിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു എക്സിബിഷന് 25 മാർക്ക്, ബാലശ്രീ അവാർഡിന് 15 മാർക്ക്, ലീ​ഗ​ൽ സ​ർ​വീ​സ​സ്​ അ​തോ​റി​റ്റി ക്വി​സ്​ ഒ​ന്നാം സ്ഥാ​നം നേടുന്നവർക്ക് അഞ്ച് മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് മാർക്കും ലഭിക്കും. സർ​ഗോത്സവത്തിന് എ ​ഗ്രേഡ് നേടുന്നവർക്ക് 15 മാർക്കും ബി ​ഗ്രേഡ് നേടുന്നവർക്ക് 10 മാർക്കും ലഭിക്കും.ലിറ്റിൽ കൈറ്റസിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു എക്സിബിഷന് 25 മാർക്ക്, ബാലശ്രീ അവാർഡിന് 15 മാർക്ക്, ലീ​ഗ​ൽ സ​ർ​വീ​സ​സ്​ അ​തോ​റി​റ്റി ക്വി​സ്​ ഒ​ന്നാം സ്ഥാ​നം നേടുന്നവർക്ക് അഞ്ച് മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് മാർക്കും ലഭിക്കും. സർ​ഗോത്സവത്തിന് എ ​ഗ്രേഡ് നേടുന്നവർക്ക് 15 മാർക്കും ബി ​ഗ്രേഡ് നേടുന്നവർക്ക് 10 മാർക്കും ലഭിക്കും.
സം​സ്ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വം/ സ്​​കൂ​ൾ ശാ​സ്​​​ത്രോ​ത്സ​വം/ ശാ​സ്​​ത്ര സെ​മി​നാ​ർ/ സി.​വി. രാ​മ​ൻ​പി​ള്ള ഉ​പ​ന്യാ​സ മ​ത്സ​രം/ രാ​മാ​നു​ജ​ൻ മെ​മ്മോ​റി​യി​ൽ പേ​പ്പ​ർ പ്ര​സ​​ൻറേ​ഷ​ൻ/ വാ​ർ​ത്ത വാ​യ​ന മ​ത്സ​രം/ ഭാ​സ്​​ക​രാ​ചാ​ര്യ സെ​മി​നാ​ർ/ ടാ​ല​ൻ​റ്​ സെ​ർ​ച്​ -ശാ​സ്​​ത്രം/​ഗ​ണി​ത ശാ​സ്​​ത്രം/ സാ​മൂ​ഹി​ക​ശാ​സ്​​ത്രം എന്നിവയ്‌ക്ക് എ ​ഗ്രേ​ഡ്​ 20 മാ​ർ​ക്ക്, ബി ​ഗ്രേ​ഡ്​ 15 മാ​ർ​ക്ക്, സി -​ഗ്രേ​ഡ്​ 10 മാ​ർ​ക്ക്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​നം നി​ശ്ച​യി​ച്ചു​ന​ൽ​കു​ന്ന​വ​ക്ക്​ യ​ഥാ​ക്ര​മം: 20, 17, 14 മാ​ർ​ക്കും ലഭിക്കും.കായിക മത്സരങ്ങളിൽ അന്തർദേശീയ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 100 മാർക്ക്, രണ്ടാം സ്ഥാനത്തിന് 90, മൂന്നാം സ്ഥാനത്തിന് 80, പങ്കാളിത്തത്തിന് 75 മാർക്കും ലഭിക്കും. ​ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാൽ 50 മാർക്ക്, രണ്ടാം സ്ഥാനത്തിന് 40, മൂന്നാം സ്ഥാനത്തിന് 30, പങ്കാളിത്തത്തിന് 25 മാർക്കും ലഭിക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 20, ര​ണ്ടാം സ്ഥാ​നം -17, മൂ​ന്നാം സ്ഥാ​നം -14. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​/ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ/ കാ​യി​ക​വ​കു​പ്പ്​ എ​ന്നി​വ അം​ഗീ​ക​രി​ച്ച​തോ അ​സോ​സി​യേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന അ​ക്വാ​ട്ടി​ക്, അ​ത്​​ല​റ്റി​ക്​ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലും ഗെ​യിം​സ്​ ഇ​ന​ങ്ങ​ളി​ലും നാ​ലാം സ്ഥാ​നം വ​രെ നേ​ടു​ന്ന​വ​ർ​ക്ക് ഏഴ് മാർക്ക് ലഭിക്കും.

Post a Comment

0 Comments