മഹിളാ കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരൻ അദ്ധ്യക്ഷയായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, മണ്ഡലം പ്രസിഡന്റ് ടി.എസ് രാജു , മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ റജി ജോർജ് , ശാലിനി ജോയ് , റീന ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.
0 Comments