ഒല്ലൂരിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. എടക്കുന്നി പുത്തൻപാടം സ്വദേശി ഷൈജു ആണ് പിടിയിലായത്. കഞ്ചാവ് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സെ്സ് കസ്റ്റഡിയിൽ എടുത്തു. ഒല്ലൂർ കമ്പനിപ്പടിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടു സംശയിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്ന ഇയാളെ എക്‌സൈസ് കമ്മിഷണർടെ മധ്യമേഖല സ്‌ക്വാഡും തൃശൂർ എക്‌സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും ചേർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
0 Comments