കൈനീട്ടിയാൽ ബസ് നിർത്തണം;നിർദേശവുമായി കെഎസ്ആർടിസി സിഎംഡി, സൂപ്പർഫാസ്റ്റ് ബസുകൾ വരെ നിർദേശം പാലിക്കണം


സൂപ്പർഫാസ്റ്റുവരെയുള്ള ബസുകൾ കൈനീട്ടിയാൽ സ്‌റ്റോപ്പിൽ അല്ലെങ്കിലും നിർത്തണമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ ശങ്കറിന്റെ  നിർദേശം. രാത്രി പത്തുമുതൽ രാവിലെ ആറുവരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ബസ്‌  നിർത്തിക്കൊടുക്കണം. സൂപ്പർഫാസ്റ്റുവരെയുള്ള ബസുകൾക്ക്‌ ഈ നിർദേശം ബാധകമാണ്‌.

മറ്റ്‌ പ്രധാനനിർദേശങ്ങൾ
● സ്‌ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മിന്നൽ ഒഴികെയുള്ള ബസുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്‌റ്റോപ്പുകളിലോ നിർത്തണം.
● ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്നവർ, വയോജനങ്ങൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരെ കണ്ടക്ടർമാർ സഹായിക്കണം
● യാത്രക്കാരുടെ പരാതികളിൽ ജീവനക്കാർ നിയമാനുസൃതം അടിയന്തര പരിഹാരം കാണണം
● ഡ്യൂട്ടിക്ക്‌ എത്തുന്ന എല്ലാ ഡ്രൈവർമാരും വനിതകൾ ഒഴികെയുള്ള കണ്ടക്ടർമാരും  മദ്യപിച്ചിട്ടില്ലെന്ന്‌ ഇൻസ്‌പെക്ടർമാർ/ സ്‌റ്റേഷൻമാസ്റ്റർമാർ ബ്രീത്ത്‌ അനലൈസർ ഉപയോഗിച്ച്‌ ഉറപ്പുവരുത്തണം.


Post a Comment

0 Comments