കണി കണ്ടുർന്നും കൈനീട്ടം നൽകിയും നാടെങ്ങും വിഷു ആഘോഷം;ഗുരുവായൂരിലും ശബരിമലയിലും ദർശനത്തിന് വൻ തിരക്ക്


സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണി കണ്ടുണർന്നും കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു.കാണുന്ന കണി പോലെ സമ്പൽ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം. ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല-ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കോടിമുണ്ട്, കണിവെള്ളരി, കണിക്കൊന്ന, കൈനീട്ടം മാറ്റങ്ങളേതുമില്ലാതെ മലയാളികള്‍ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം.വിഷുപ്പുലരിയില്‍ ഉറക്കം തെളിഞ്ഞ് എത്തുന്നത് വിഷുക്കണിക്ക് മുന്നിലേക്കാണ്. വിഷുക്കണി കണ്ടു കൊണ്ടാണ് ഓരോരുത്തരുടെയും വിഷു ദിനം ആരംഭിക്കുക. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്‍ഷം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വർഷത്തിൽ നമ്മുടെ ജീവിതത്തിലെ സമ്പൽസമൃദ്ധമായ ഐശ്വര്യങ്ങളെയും, സൗഭാഗ്യങ്ങളെയും ആണ് കണി കാണലിന്റെ സങ്കല്പം. അതിനാൽ തന്നെ വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫലമൂലാദികൾ, പുതുവസ്ത്രം എന്നിവ കൊണ്ടാണ് ഇവയെല്ലാം തന്നെ സമ്പദ് സമൃദ്ധിയാണ് അടയാളപ്പെടുത്തുന്നത്.നിർത്തും. എത്തുന്ന മുഴുവൻ പേർക്കും പ്രസാദ ഊട്ട് നൽകും. പുലർച്ചെ നാല് മുതൽ ഏഴ് മണിവരെയായിരുന്നു ശബരിമലയിൽ വിഷുക്കണി ദർശനം. ഐശ്വര്യ സമൃദ്ധിക്കായി വിഷു ദിനത്തിൽ അയ്യനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് എത്തിയത്. വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നപ്പോൾ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് ഭക്തർക്ക് കൈനീട്ടം നൽകി. ക്ഷേത്രത്തിൽ പതിവ് അഭിഷേകവും ഉഷപൂജയും നടക്കും. രാവിലെ 8 മുതൽ 11 വരെ നെയ്യഭിഷേകം നടക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കും. വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും.

Post a Comment

0 Comments