വിവിധതരം ചാട്ട് വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം




തൃശ്ശൂർ: ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ് പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പാനി പൂരി, ഭേൽ പുരി, വട പാവ്, പാവ് ഭാജി, ദാഹി പുരി, സേവ് പൂരി, മസാല പൂരി തുടങ്ങി വിവിധതരം ചാട്ട് വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ 5, 6 (വെളളി, ശനി) തീയതികളിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.


✅പ്രായപരിധി 18-55 വയസ്സ്

✅ഈ സ്ഥാപനത്തിൽ നിന്നും മുൻപ് ട്രെയിനിംഗ് അറ്റൻഡ് ചെയ്യാത്തവർ മാത്രം അപേക്ഷിക്കുക.

✅രജിസ്ട്രേഷൻ നിർബന്ധം.

Registration link- CLICK HERE

Post a Comment

0 Comments