സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,120 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന് 6,890 രൂപയുമായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.മേയ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്വർണവ്യാപാരം മികച്ച നേട്ടത്തിലാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ട്രോയ് ഔണ്‍സിന് 17.59 ഡോളർ (0.73%) ഉയർന്ന് 2437.94 ഡോളർ എന്നതാണ് നിലവാരം. ചൈനയിലെ വർദ്ധിക്കുന്ന ആവശ്യവും ഡോളർ പ്രതിസന്ധിയുമെല്ലാം സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 96.40 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 96,400 രൂപയുമാണ്.
0 Comments