ഒരു സമയത്ത് ചർച്ചകളിൽ സജീവമായി ഉണ്ടായിരുന്ന ഒന്നാണ് നവ കേരള ബസ്. നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് നവ കേരള ബസ്സിലായിരുന്നു. മേയ് അഞ്ച് മുതൽ നവ കേരള ബസ്സ് സർവീസ് ആരംഭിക്കുകയാണ്. മികച്ച സൗകര്യങ്ങളോടെയാണ് ഗരുഡ പ്രീമിയം എന്ന പേരിലുള്ള നവ കേരള ബസ്സിൽ ഒരിക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ അന്തർ സർവീസായാണ് നവ കേരള ബസ് സർവീസ് നടത്തുന്നത്.കോഴിക്കോട് - ബെംഗളൂരു റൂട്ടിലാണ് സർവീസ്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ എ സി ബസ്സുകൾക്കുള്ള അഞ്ച് ശതമാനം ലക്ഷ്വറി ടാക്സും നൽകണം, രാവിലെ 4 മണിക്ക് കോഴിക്കോട്ട് നിന്ന് യാത്ര തിരിക്കുന്ന ബസ് കല്പറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11. 35 ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 2. 30 ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10. 5 ന് കോഴിക്കോട് എത്തും. കോഴിക്കോട്, കല്പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരു ( സാറ്റ്ലെറ്റ്, ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ.
0 Comments