ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ ഒരാൾ പിടിയിലായി.തൈക്കാട് ചക്കംകണ്ടം സ്വദേശി കരുമത്തിൽ വീട്ടിൽ ദീപക്ക് (28) നെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഷോപ്പിംഗ് കോംപ്ലക്സിന് അകത്തു വന്ന് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്തിലാണ് സെക്യൂരിറ്റി ജീവനക്കാരാന പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments