പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുൻപ് സ്‌കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്‌സൈസ്.ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഇസ്‌പെക്ടര്‍മാര്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം.സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10-നകം എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ മേയ് 30-നകം റേഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍/റേഞ്ചിന്‍റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം.സ്‌കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന്‍ ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ സ്‌കൂളിനും വിമുക്തി പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ എക്‌സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഈ അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ ക്ലബുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ ഫോമില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം.ഓരോ റേഞ്ച് പരിധിയിലെയും പരമാവധി അധ്യാപകര്‍, രക്ഷിതാക്കള്‍, വാര്‍ഡ് അംഗം, സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളുടെയും ഓട്ടോ , ടാക്‌സി ഡ്രൈവര്‍മാരുടെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പിടിഎ മീറ്റിംഗുകള്‍ സംഘടിപ്പിക്കണം.
0 Comments