കുളത്തിൽ കുളിക്കുന്നതിനിടെ തലയിടിച്ച് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു.കൊടകര വല്ലപ്പാടി മാവേലികഴക്കൽ കണ്ണൂക്കാടൻ വീട്ടിൽ തോമസിൻ്റെ മകൻ വിവേക് (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.തൃശൂർ ഗവ എഞ്ചിനീയറിങ് കോളേജിൽ നാലാം വർഷം കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ആയിരുന്നു.കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സുഹൃത്തുക്കളോടൊപ്പം കോളേജിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ തല അടിച്ച് വീഴുകയായിരുന്നു.
0 Comments