ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ  കൊടകര സ്വദേശിയായ വിദ്യാര്‍ത്ഥിയും ബന്ധുവായ യുവതിയും  മുങ്ങിമരിച്ചു. കൊടകര വെന്മന്നാട്ട് വിനോദിന്റെ മകള്‍ 13 വയസുള്ള ജ്വാല ലക്ഷ്മി, ബന്ധുവായ 27 വയസുള്ള മേഘ  എന്നിവരാണ് മരിച്ചത്.വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം ഞായറാഴ്ച്ച കാലത്തായിരുന്നു അപകടം.മരിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും മരിക്കുകയായിരുന്നു.

Post a Comment

0 Comments