ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ സമരം പിൻവലിച്ചു


ഡ്രൈവിങ് സ്കൂള്‍ സംഘടനകള്‍ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയില്‍ ഒത്തുതീർപ്പായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.എംഐടി വാഹനം ഒഴിവാക്കും, ഒരു ദിവസം 40 ടെസ്റ്റുകള്‍ നടത്തും, ഡ്യുവല്‍ ക്ലച്ചുള്ള വാഹനങ്ങള്‍ തുടർന്നും ഉപയോഗിക്കാം, രണ്ട് എംവിഡിയുള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റുകള്‍ വരെ നടത്താം തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയില്‍ ഉണ്ടായത്.വളരെ പോസിറ്റീവ് ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും സമരം പിൻവലിക്കാമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. പെൻഡിങിലുള്ള ലേണേഴ്സുകളുടെ കണക്കെടുക്കുമെന്നും ലേണേഴ്സ് കാലാവധി കഴിയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.15 വർഷം എന്നുള്ള വണ്ടികളുടെ പഴക്കം 18 വർഷമായി നീട്ടി. ഡ്രൈവിങ് പഠിപ്പിക്കുന്നതിനുള്ള തുക ഏകോപിക്കാൻ ഒരു സമിതിയെ നിയോഗിക്കും. എച്ച്‌ ആദ്യം എടുത്ത ശേഷം റോഡ് ടെസ്റ്റ് നടത്തുമെന്നും ചർച്ചയില്‍ തീരുമാനമായി.


Post a Comment

0 Comments