പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ റപ്പായേല്‍ മാലാഖയുടേയും വിശുദ്ധ ഗീവര്‍ഗീസിന്റെയും സംയുക്ത ഊട്ടുനാളും ദര്‍ശനതിരുനാളും ആഘോഷിച്ചു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ബിജു പാണെങ്ങാടന്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍ സന്ദേശം നല്‍കി. ഊട്ടുസദ്യയും ഒരുക്കിയിരുന്നു. വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് നേതൃത്വം നല്‍കി. ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും സ്ഥാനക്കാരുടെ വാഴ്ചയും കൂടു തുറക്കല്‍ ചടങ്ങും നടന്നു.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments