മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് റിപ്പോർട്ട്


സാമ്പത്തിക തട്ടിപ്പ് കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമ നിർമ്മാതാക്കൾക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമ്മാതാക്കൾ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്ത തട്ടിപ്പാണെന്ന് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ചെലവായത്.22 കോടി ചിലവായെന്ന് കള്ളം പറഞ്ഞായിരുന്നു തട്ടിപ്പ്.

Post a Comment

0 Comments