ബിരിയാണിയിൽ മുട്ടയും പപ്പടവും ലഭിച്ചില്ല: തളിക്കുളത്ത് 2 അംഗ സംഘം ഹോട്ടൽ ആക്രമിച്ചു.

 



പത്താം കല്ലിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ഹോട്ടൽ ആക്രമിച്ച് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. ഹോട്ടലിൽ ബിരിയാണി കഴിക്കാൻ എത്തിയ രണ്ട് അംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് ഉടമ സുജീവ് പറഞ്ഞു. ‘ബിരിയാണി ഓർഡർ ചെയ്ത ഇവർ ബിരിയാണിയിൽ പപ്പടവും മുട്ടയും ലഭിച്ചില്ലയെന്ന് പറഞ്ഞ് കടയിലെ വസ്തുക്കൾ എറിഞ്ഞുടക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഉടമയുടെ പരാതിയിൽ വാടാനപ്പള്ളി പോലീസ് കേസെടുത്തു. സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് ശക്തമായ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ. എ. മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത്ബാബു, വർക്കിംങ്ങ് പ്രസിഡൻ്റ് അഷ്റഫ്, ജോ. സെക്രട്ടറിമാരായ ജാവീദ്, ബഷീർ എന്നിവർ സംസാരിച്ചു. ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഏതനും ദിവസം മുൻപ് അഞ്ച് അംഗസംഘം ഹോട്ടൽ ആക്രമിച്ചിരുന്നു.

Post a Comment

0 Comments