ഭക്ഷ്യസുരക്ഷ പരിശോധന: ജില്ലയില്‍ ഒമ്പത് സ്ഥാപനങ്ങളു​ടെ പ്രവർത്തനം നിർത്തിവെപ്പിച്ചു




തൃ​ശൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒമ്പതു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ല​ത്തൂ​ര്‍ റോ​ഡി​ലെ ബ​ര്‍ബ​റി റ​സ്‌​റ്റാ​റ​ന്‍റ്, തൃ​ശൂ​ർ പൂ​ത്തോ​ള്‍ കാ​യീ​സ് കി​ച്ച​ന്‍ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ നി​ര്‍ത്തി​വെ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​. മ​ണ്ണു​ത്തി ആ​റാം​ക​ല്ല് ഹോ​ട്ട​ല്‍ ഗ്രീ​ന്‍ ലാ​ൻ​ഡ് ഫാ​സ്റ്റ് ഫു​ഡ്, തി​രു​വി​ല്വാ​മ​ല എ.​വി ഫാ​മി​ലി റ​സ്റ്റാ​റ​ന്‍റ്​ പു​ന​ര്‍ജ​നി, കു​ന്തം ബ​ര്‍ഗ​ര്‍, നാ​ട്ടി​ക വ​ല​പ്പാ​ട് താ​ജ് ഹോ​ട്ട​ല്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വ​കു​പ്പ് നി​ഷ്‌​ക​ര്‍ഷ ലൈ​സ​ന്‍സ് എ​ടു​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി. ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് 16 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. നാ​ല് സ്‌​ക്വാ​ഡു​ക​ളി​ലാ​യി 17 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ ഏ​ഴ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട വി​ല്ല വ​നി​ത റ​സ്റ്റാ​റ​ന്‍റ്, കി​ഴ​ക്കും​പാ​ട്ടു​ക​ര അ​റേ​ബ്യ​ൻ ലോ​ഞ്ച്, കി​ഴ​ക്കേ​കോ​ട്ട ഗ്രി​ൽ എ​ൻ ചി​ൽ, ദേ​ശ​മം​ഗ​ലം കൂ​ട്ടു​പാ​ത ബി​സ്മി കോ​ഫി ഷോ​പ്പ്, മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട്​ ചി​ക്ക്ബി ഫ്രൈ​ഡ് ചി​ക്ക​ൻ, കു​ട്ട​നെ​ല്ലൂ​ർ ദേ​ശീ​യ​പാ​ത 544 അ​ടു​ക്ക​ള റ​സ്റ്റാ​റ​ന്‍റ്, ന​ട​ത്ത​റ ദേ​ശീ​യ​പാ​ത 544 സ​തേ​ൺ പ​വ​ലി​യ​ൻ റ​സ്റ്റാ​റ​ന്‍റ്​ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് 25 സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. നാ​ല് സ്ക്വാ​ഡു​ക​ളാ​യി 22 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

Post a Comment

0 Comments