റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. പുതുക്കാട് ട്രെയിനുകള്‍ പിടിച്ചിട്ടു.





റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഇതേതുടര്‍ന്ന്, നാല് ട്രെയിനുകള്‍ പിടിച്ചിട്ടു.

എറവക്കാട് ഗേറ്റിനും  ഒല്ലൂര്‍ സ്റ്റേഷനും ഇടയിലായാണ്   ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.

തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. മണ്ണു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

0 Comments