തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments