തരിശുഭൂമി കൃഷിയോഗ്യമാക്കുക
എന്ന ലക്ഷ്യത്തോടെ ബികെഎംയു പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിപ്പാളിൽ കപ്പ കൃഷി തുടങ്ങി. സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. രവി അദ്ധ്യക്ഷനായി. സെക്രട്ടറി പി ടി കിഷോർ, മണ്ഡലം സെക്രട്ടറി പി എം നിക്സൻ, സിപിഐ ലോക്കൽ സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, ടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
0 Comments