നെല്ലായി കടവ് പാലം;സാമൂഹിക ആഘാത പഠനം തുടങ്ങി


പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറുമാലി പുഴയിലെ നെല്ലായി ഇറിഗേഷൻ കടവിൽ നിർമിക്കുന്ന നിർദിഷ്ട പാലത്തിനായുള്ള സാമൂഹിക ആഘാത പഠനം തുടങ്ങി. പാലത്തിനായി ഭൂമി ഏറ്റെടുക്കേണ്ട നടപടികളുടെ ഭാഗമായി കെ. കെ. രാമചന്ദ്രൻ എം.എൽ.എ, ബന്ധപ്പെട്ട പ്രതിനിധികൾ, സാമൂഹിക ആഘാത പഠനം നടത്താൻ നിയോഗിക്കപ്പെട്ട രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.രാജഗിരി കോളേജ് ഡെവലപ്മെൻ്റ് പ്രമോട്ടർ ദിവ്യ രാജേഷ്, സുപ്ത.ആർ.നാഥ്‌, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം.എ. ബിന്ദു, ഓവർസിയർ സിബിൻ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, ജനപ്രതിനിധികളായ ടീന തോബി, ഹിമ ദാസൻ, പാലം നിർമാണ ജനകീയ സമിതി അംഗങ്ങളായ എ.സി. ദേവസിക്കുട്ടി, കെ.കെ. ജേക്കബ്‌, സി.എസ്. മനോജ്‌, ആന്റണി മഞ്ഞളി എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് സ്ഥലം സന്ദർശിച്ചത്. പാലം നിർമാണത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും സാമൂഹിക ആഘാത പഠന റിപ്പോർട്ട്‌ ലഭിച്ചതിനുശേഷം ഭരണ,സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.

Post a Comment

0 Comments