വരന്തരപ്പിള്ളി വെട്ടിങ്ങപാടത്ത് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.വെട്ടിങ്ങപ്പാടം ഞാറ്റുവെട്ടി ദിനേശിൻ്റെ മകൻ മണികണ്ഠൻ (15) ആണ് മരിച്ചത്. വേലൂപ്പാടം സെൻ്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയാണ്.ഞായറാഴ്ച രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചപ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് വീട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments