മാള: ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കുഴൂർ കൈതാരത്ത് വീട്ടിൽ ജിജോ(19), മേലഡൂർ തെക്കേക്കര വീട്ടിൽ റിജോ(21) എന്നിവരെയാണ് മാള എസ്.എച്ച്.ഒ സുനിൽ പുളിക്കൻ അറസ്റ്റ് ചെയ്തത്.
കുഴൂർ ചെറുകാലത്ത് വീട്ടിൽ റിൻസൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് സംഭവം. മാള പള്ളിപ്പുറം സിമന്റ് ബ്രിക്സ് സൈറ്റിൽ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്.
പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്നു. മേലഡൂർ പുറക്കുളം പാലത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments