നെൻമണിക്കര പഞ്ചായത്ത് മെറിറ്റ് ഡേ സംഘടിപ്പിച്ചു


നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളിലും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും 100% വിജയം നേടിയ തലോര്‍ ദീപ്തി സ്‌കൂളിനെയും നെന്മണിക്കര ഗ്രാമപഞ്ചായത്ത് ആദരിച്ചു. 
സിനി ആര്‍ട്ടിസ്റ്റും അവതാരകനുമായ ഡെയിന്‍ ഡേവിസ് സ്‌നേഹാദരവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ബൈജു അധ്യക്ഷനായി. പിന്നണി ഗായകനും സംഗീത സംവിധായകനുമായ അമല്‍ ആന്റണി പുരസ്‌കാര വിതരണം നടത്തി. ഗായിക സ്‌നേഹ ജോണ്‍സണ്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിന്‍ മേലേടത്ത്, ഭദ്ര മനു, തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. ഷൈജു, തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍, തലോര്‍ ദീപ്തി ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക റീന എന്നിവര്‍ സംസാരിച്ചു. 

Post a Comment

0 Comments