തൃശൂരിൽ നിയന്ത്രണം നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസ് ഇടിച്ചു കയറി ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.
0 Comments