മുരിയാട്: ഇല്ലാത്ത തസ്തികയിലുൾപ്പെടെ പഞ്ചായത്തിലെ വിവിധ ജോലികളിൽ നിരവധി സി പി എം പാർട്ടി പ്രവർത്തകരെ സ്ഥിരമായി തിരുകി കയറ്റുന്ന പഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത്, ഭാരവാഹികളായ എം.എൻ.രമേശ്, ശ്രീജിത്ത് പട്ടത്ത്, ഐ.ആർ.ജെയിംസ്, കെ.മുരളീധരൻ, ജോമി ജോൺ, തുഷം സൈമൺ, വിബിൻ വെള്ളയത്ത്, എബിൻ ജോൺ, സേവ്യർ ആളൂക്കാരൻ,കെ.വൃന്ദകുമാരി, നിത അർജുനൻ, ബൈജു മുക്കുളം, സി.പി.ലോറൻസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
മുരിയാട് പഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്യുന്നു.
0 Comments