കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ പോലീസ് പിടികൂടി .കൊടകര വല്ലപ്പാടി സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ എബിനെയാണ് കൊടകര പോലീസും കൈപ്പമംഗലം പോലീസും ചേർന്ന് പിടികൂടിയത് .കഴിഞ്ഞ ദിവസം രാത്രി പെരിഞ്ഞനത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ എബിനെ റിമാൻഡ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ മാസത്തിലായിരുന്നു നാടുകടത്തിയത്.
0 Comments