കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊടകര പേരാമ്പ്ര വല്ലപ്പാടി കളത്തിങ്കൽ  ലോനപ്പന്റെ മകൻ ജെയിംസ് (58) ആണ് മരിച്ചത്. ദേശീയപാത പോട്ട നാടുകുന്നിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു  അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വല്ലപ്പാടി ദേവമാതാ പള്ളി സെമിതേരിയിൽ. ഭാര്യ : ജാൻസി. മക്കൾ: 
ജെറ്റ്ലിൻ, നെൽവിൻ, നവ്യ.

Post a Comment

0 Comments