ആമ്പല്ലൂരിൽ ദേശീയപാതയോരത്തെ നീർത്തടത്തിൽ മാലിന്യം തള്ളി


ആമ്പല്ലൂര്‍ ജംഗ്ഷന് സമീപം നീര്‍ത്തടത്തില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. 
ശുചിമുറിമാലിന്യം, അറവ് മാലിന്യം, കോഴി വേസ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കമുള്ളവ ഇവിടെ തള്ളിയനിലയിലാണ്. കൂടാതെ ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍ എന്നിവയടക്കമുള്ളവയും ഇവിടെ തള്ളിയിരിക്കുകയാണ്. മാലിന്യം കുമിഞ്ഞ് കൂടിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും ഈച്ച ശല്യവും മൂലം പ്രദേശവാസികളും പൊറുതിമുട്ടുകയാണ്. 
മാലിന്യം കൊണ്ടു വന്ന് തള്ളിയ വാഹനത്തില്‍ നിന്നും മലിനജലം റോഡിലടക്കം പടര്‍ന്ന നിലയിലാണ്. മഴക്കാലമായതോടെ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് പ്രദേശത്ത് രോഗങ്ങള്‍ പടരാനും സാധ്യതയുണ്ട്. രാത്രി കാലങ്ങളിലാണ് മാലിന്യം കൊണ്ടുവന്നിടുന്നത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price