കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എല്‍.എ. പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു




പുതുക്കാട് നിയോജകമണ്ഡലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എം.എല്‍.എ. പ്രതിഭാ പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യര്‍ വിശിഷ്ടാതിഥിയായി. പുതുക്കാട് നിയോജകമണ്ഡലത്തിലെ 2023-24 എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ പരീക്ഷയില്‍ 1200/1200 മാര്‍ക്ക് നേടിയ പ്രതിഭകള്‍, സിബിഎസ്ഇ & ഐസിഎസ്ഇ പരീക്ഷകളില്‍ എ വണ്‍ നേടിയവര്‍, പരീക്ഷകളില്‍ 100% വിജയം നേടിയ വിദ്യാലയങ്ങള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകര്‍, വിവിധ സര്‍വ്വകലാശാല നിന്നുള്ള റെഗുലര്‍ ബാച്ചിലെ ബിരുദാനന്തര ബിരുദധാരികള്‍, ബിരുദ പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, ആരോഗ്യ സര്‍വ്വകലാശാലകളിലെ ബിരുധധാരികള്‍ തുടങ്ങി ആയരത്തിലധികം പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രജ്ഞിത്ത്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, നെ•ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. ഷൈജു, സൈലം ഫാക്കല്‍റ്റിമാരായ ശിവരാമകൃഷ്ണന്‍, സിമി റോക്സി, ഡിസിപി തൃശൂര്‍ എന്‍.ജെ. ബിനോയ്, ഡിഇഓ തൃശൂര്‍ എ.അന്‍സാര്‍ കെ.എ.എസ്, ഡയറ്റ് പ്രതിനിധി പി.സി. സിജി, ജനറല്‍ കണ്‍വീനര്‍ അല്‍ജോ പുളിക്കന്‍ എന്നിവര്‍ സന്നിഹിതരായി.

Post a Comment

0 Comments