കേരവസന്തം പദ്ധതിക്ക് പറപ്പൂക്കര പഞ്ചായത്തിൽ തുടക്കമായി


പറപ്പൂക്കര പഞ്ചായത്തിൽ 
കൃഷിവകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് വീട്ടു പറമ്പുകളിൽ തെങ്ങിൻ തൈ നട്ട് നൽകുന്ന കേരവസന്തം പദ്ധതിയുടെ 
പഞ്ചായത്ത്‌ തല ഉദ്ഘാടനം നന്തിക്കര 
മാടക്കായി ശിവജിയുടെ പറമ്പിൽ തെങ്ങിൻ തൈ നട്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. പ്രദീപ്‌ അധ്യക്ഷത വഹിച്ചു.
കെ.കെ. പ്രകാശൻ,കെ.വി. സുഭാഷ്, നന്ദിനി സതീശൻ, ശ്രുതി ശിവപ്രസാദ്, കെ.ഡി. അശ്വതി, പി.പി. ബിജു, രമ്യ ബസന്ത്, രഞ്ജിനി മോഹനൻ എന്നിവർ സംസാരിച്ചു.
1800 തെങ്ങിൻ തൈകളാണ് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുത്ത് നട്ട് നൽകുന്നത്. തെങ്ങിൻ തൈകൾ കൃഷിഭവൻ ലഭ്യമാക്കും. 40 രൂപയാണ് ഒരു തൈക്ക് ഈടാക്കുന്നത്.

Post a Comment

0 Comments