തൃശ്ശൂർ പുഴക്കലിൽ വാഹനം ഇടിച്ച് മുള്ളൻ പന്നിക്ക് പരിക്കേറ്റു.
ഗുരുതരമായി പെരിക്കേറ്റ മുള്ളൻ പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു
പുഴക്കൽ അയ്യന്തോൾ റോഡിലാണ് മുള്ളൻപന്നിയെ വാഹനം ഇടിച്ചതായി കണ്ടത്. റോഡിൽ നിറയെ മുള്ളൻപന്നിയുടെ മുള്ളുകളാണ് പ്രദേശത്തുള്ളവർ ആദ്യം കണ്ടത്. തുടർന്നാണ് പരിക്കേറ്റ നിലയിൽ റോഡ് അരികിൽ മുളംപന്നിയെ കാണപ്പെട്ടത്. വാഹനം ഇടിച്ച് പിൻകാലുകൾക്ക് ചലനംമറ്റ് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സഞ്ചരിക്കാൻ ആകുന്നില്ല.ഭൂരിഭാഗം മുള്ളുകളും അപകടത്തിൽ കൊഴിഞ്ഞു പോയി.നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെ എത്തി മുള്ളൻപന്നിയെ കൊണ്ടുപോയി.
മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ചികിത്സിക്ക് ശേഷം വനംവകുപ്പിന്റെ പൊങ്ങണംകോട് റസ്ക്യു സെൻറിലേക്ക് മാറ്റി.
0 Comments