ഡേറ്റ എൻട്രി ഓപ്പറേറ്റർ
പഴഞ്ഞി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ തിങ്കൾ 10ന് അകം അപേക്ഷിക്കണം. കൂടിക്കാഴ്ച തിങ്കൾ 10.30ന്.
ട്രേഡ്സ്മാൻ
കുന്നംകുളം ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 10ന്
സ്വീപ്പർ
കുന്നംകുളം ∙ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ സ്വീപ്പർ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 07 -06 2024, 3ന്.
കോഓർഡിനേറ്റര്‍ ഒഴിവ്
ചാലക്കുടി ∙ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവശക്തി പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ യൂത്ത് കോ-ഓർഡിനേറ്റർ ഒഴിവുണ്ട്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 13നു 3 വരെ നഗരസഭ ഓഫിസിൽ സ്വീകരിക്കും.
അക്രഡിറ്റഡ് ഓവർസീയർ
പഴയന്നൂർ ∙ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസീയർ (സിവിൽ ഡിപ്ലോമ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ), അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്. 18ന് അകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. 04884 225031.
ജോലി ഒഴിവ്
തൃശൂർ ∙ ഗവ .മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കു 11നു 2നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 0487–2320105.
വില്ലടം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി, ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കു 10നു 11നു കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 0487–2693636.
രാമവർമപുരം ∙ ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്കു ഇന്ന് യഥാക്രമം 10നും 11.30നും കൂടിക്കാഴ്ച നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 0487–233868.
ആളൂർ ∙ ശ്രീനാരായണ വിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, ഇഡി (ജിഎഫ്സി ), ബിസിഎ, ജിഡിഎ, ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു 10ന്. 9072881237.
മാള ∙ കാർമൽ കോളജിൽ ഹിന്ദി, സൈക്കോളജി വിഭാഗങ്ങളിൽ താൽകാലിക അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ പേരുകൾ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. 04802890247.
0 Comments