മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു


ശക്തമായ കാറ്റിൽ പുതുക്കാട് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. സമീപത്തെ വീട്ടുമതിലിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. വൈദ്യുതി കമ്പികൾ പൊട്ടിവീണെങ്കിലും വഴിയിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. പഞ്ചായത്തംഗം സെബി കൊടിയൻ, കെഎസ്ഇബി അധികൃതർ എന്നിവർ സ്ഥലത്തെത്തി.തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments