പരമ്പരാഗത ഓട് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കുന്നതിന് വ്യവസായ മന്ത്രി പി.രാജീവുമായി കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയും ഓട്ടുകമ്പനി ഉടമകളുടെ അസോസിയേഷന്‍, തൊഴിലാളി സംഘടന പ്രതിനിധികളും ചര്‍ച്ച നടത്തി. ഓട്ടുകമ്പനി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോസ് ജെ.മഞ്ഞളി, സെക്രട്ടറി എം.കെ.സന്തോഷ്, വിവിധ തൊഴിലാളി സംഘടന നേതാക്കളായ എ.വി.ചന്ദ്രന്‍, ആന്റണി കുറ്റുകാരന്‍, പി.ജി.മോഹനന്‍, ഗോപിനാഥന്‍, ഓട്ടുകമ്പനി അസോസിയേഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാമെന്നും മന്ത്രി പറഞ്ഞതായി എംഎല്‍എ അറിയിച്ചു.
0 Comments