ശക്തമായ മഴയിൽ ഓട് വീട് ഇടിഞ്ഞു വീണു. മാങ്കുറ്റിപ്പാടം നൂലുവള്ളി കരുണാകരന്റെ വീടാണ് ഇടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിലായിരുന്നു സംഭവം.
വീടിന്റെ മേല്‍കൂര പൂര്‍ണമായും ചുമര് ഭാഗികമായും ഇടിഞ്ഞു വീണു.കരുണാകരൻ മാത്രമാണ് വീട്ടിൽ താമസം. സംഭവം നടക്കുമ്പോള്‍ കരുണാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
കൂലിപ്പണിക്കാരനായ കരുണാകരന് കയറിക്കിടക്കാന്‍ വീട് നഷ്ടമായതോടെ അയൽവാസികൾ പരിസരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചു.
0 Comments