പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പരാതി പരിഹാര അദാലത്ത്. 9 പരാതികൾ തീർപ്പാക്കി.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വിവിധ പരാതികൾ തീർപ്പാക്കുന്നതിനായി നടത്തിയ പരാതി അദാലത്തിൽ 9 പരാതികൾക്ക് തീർപ്പായി. മറ്റ് പരാതികൾ സമയബന്ധിതമായി പരിഹരിക്കപ്പെടും.നിരവധി തവണ പരാതി നൽകിയിട്ടും പഞ്ചായത്ത്‌ നോട്ടീസ് നൽകിയിട്ടും പരിഹാരം കാണാത്ത അടിയന്തിര സ്വഭാവമുള്ള പരാതികൾ അദാലത്തിൽ പരഹരിക്കപ്പെട്ടു.പഞ്ചായത്ത്‌ ഓഫീസിൽ ലഭിക്കുന്ന പരാതികൾ കാലതാമസം കൂടാതെ തീർപ്പാക്കുന്നതിന് പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിരുന്നു.
പഞ്ചായത്തിൽ നടന്ന അദാലത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ.അനൂപ്,വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി.പ്രദീപ്,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം.പുഷ്പാകരൻ, പഞ്ചായത്ത്‌ അംഗങ്ങളായ രാധ വിശ്വഭരൻ,നന്ദിനി സതീശൻ,പരാതി പരിഹാര കമ്മിറ്റി അംഗങ്ങളായ ടി.ആർ.ലാലു,കെ.എസ്.ജോൺസൻ,രാംദാസ് വൈലൂർ,ജൂനിയർ സൂപ്രണ്ട് ഖാലിദ്.ടി.എ,സീനിയർ ക്ലർക്ക് ബിന്ദു വി.സി,നിഷ മോഹൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തൻവീർ സലാം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments