മുരിയാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തക്ക് തുടക്കമായി.




മുരിയാട് ഗ്രാമപഞ്ചായത്ത്  കൃഷിഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്ത ഹരിതാഭമായ അന്തരീക്ഷത്തിൽ തുടക്കം കുറിച്ചു. 
പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക പവലിയനിൽ  തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു.

 വിത്തുകൾ ,വളങ്ങൾ ഫല വൃക്ഷതൈകൾ , കാർഷിക ഉപകരണങ്ങൾ , കുടുംബശ്രീ ഉൽപ്പന്നങ്ങൾ , മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ,തുടങ്ങിയവയൊക്കെ ഞാറ്റുവേലയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 
3 ദിവസവും സെമിനാറുകളും വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഞാറ്റുവേല ചന്തക്ക് ശോഭ പകരാനായി സജ്ജമാക്കിയിട്ടുണ്ട്.
 ഉദ്ഘാടനയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി , വികസന കാര്യ ചെയർമാൻ കെ.പി പ്രശാന്ത്, ആരോഗ്യ വിദ്യഭ്യാസ സമിതി കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ വിനോദൻ , പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ചന്ദ്രൻ കിഴക്കേ വളപ്പിൽ , ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡൻ്റ് ജോമി ജോൺ , പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , എ.എസ് സുനിൽകുമാർ , നിജി വത്സൻ , കെ. വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ് , സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയൻ തുടങ്ങിയവരും , സി ഡി എസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് അസി. സെക്രട്ടറി ജോഷി പി.ബി, എന്നിവരും ആശംസകൾ അർപ്പിച്ചു. ചടങ്ങിന് കൃഷി ഓഫീസർ അഞ്ചു ബി രാജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് നിതിൻ രാജ് നന്ദിയും പറഞ്ഞു. 
കാർഷിക ഉപകരണങ്ങളെ സംബന്ധിച്ച് സെമിനാറും ഞാറ്റുവേല വേദിയിൽ നടന്നു.

Post a Comment

0 Comments